26 December Thursday

കൊച്ചി മെട്രോ : പടമുകൾ സ്റ്റേഷൻ റദ്ദാക്കില്ല

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023


തൃക്കാക്കര
കൊച്ചി മെട്രോയുടെ ഇൻഫോപാർക്ക്–-കലൂർ പാതയിലെ പടമുകൾ സ്റ്റേഷൻ റദ്ദാക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് കലക്ടർ അറിയിച്ചു. സ്റ്റേഷൻ റദ്ദാക്കരുതെന്ന്‌ ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ കലക്ടർക്ക് മെമ്മോറാണ്ടം സമർപ്പിക്കാൻ എത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കൗൺസിലർമാരായ സുബൈദ റസാക്ക്, സൽമ ഷിഹാബ്, ആര്യ ബിബിൻ, അൻസിയ ഹക്കിം, ഉഷ പ്രവീൺ എന്നിവർ സിപിഐ എം തൃക്കാക്കര വെസ്റ്റ് ലോക്കൽ സെക്രട്ടറി സി പി സാജലിന്റെ നേതൃത്വത്തിലാണ് മെമ്മോറാണ്ടം നൽകാൻ എത്തിയത്.

സ്ഥലമെടുപ്പ് തർക്കം പരിഹരിക്കാനായില്ലെങ്കിൽ പടമുകൾ സ്റ്റേഷൻ റദ്ദാക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെത്തുടർന്നാണ് ജനപ്രതിനിധികൾ കലക്ടറെ സമീപിച്ചത്. കാക്കനാടുവരെ നീട്ടുന്ന മെട്രോ റെയിൽ പദ്ധതിയിൽ ഒരു സ്‌റ്റേഷനും റദ്ദാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കലക്ടർ പറഞ്ഞു. ചിലയിടങ്ങളിലെ സ്ഥലമെടുപ്പ് തർക്കം പരിഹരിക്കാനുണ്ട്. അതിനുശേഷം പടമുകളിലെ സ്റ്റേഷൻ നിർമാണം ഉടൻ തുടങ്ങുമെന്നും കലക്ടർ ജനപ്രതിനിധികൾക്ക് ഉറപ്പുനൽകി.

എൻജിഒ ക്വാർട്ടേഴ്സ് ജങ്ഷനും പത്തോളം വാർഡുകളിലെ ജനങ്ങൾക്കും ആശ്രയമായ പടമുകൾ മെട്രോ സ്റ്റേഷൻ സാധ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെയും യുവജനസംഘടനകളുടെയും നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ഒപ്പുശേഖരണം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top