22 December Sunday

കൊല്ലത്ത് നിന്നും കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

കൊല്ലം > കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് നിന്നും കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20) കാണാതായതായാണ് പരാതി ലഭിച്ചിരുന്നത്. തൃശൂരിലെ ഒരു ധ്യാന കേന്ദ്രത്തിൽ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. ധ്യാന കേന്ദ്രത്തിലെ അധികൃതരാണ് ഐശ്വര്യ അവിടെയുള്ളതായി അറിയിച്ചത്.

18ാം തിയതി രാവിലെ മുതലാണ് വിദ്യാർഥിനിയെ കാണാതാകുന്നത്. അന്നേ ദിവസം 11 മണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. കൊല്ലത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ലൊക്കേഷൻ ലഭിച്ചത്. ഇവയെല്ലാം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഐശ്വര്യയുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകളക്കം പരിശോധിച്ച് അന്വേഷണം നടത്തിയിരുന്നതായി പൊലീസ്  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top