20 December Friday

ഇഷ്ടം നെയ്യാൻ കൈത്തറി സ്‌റ്റുഡിയോ ; പദ്ധതിക്ക്‌ വ്യവസായവകുപ്പ്‌ അംഗീകാരം

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Friday Dec 20, 2024


കൊച്ചി
ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡും ഇഷ്ടവും ഇഴചേർത്ത കൈത്തറി വസ്‌ത്രങ്ങളുടെ ഡിസൈൻ സ്‌റ്റുഡിയോയുമായി സംസ്ഥാന സർക്കാർ. വ്യവസായവകുപ്പ്‌ ആദ്യഘട്ടം കൊച്ചിയിലും തിരുവനന്തപുരത്തുമാണ്‌ സ്‌റ്റുഡിയോ സ്ഥാപിക്കുന്നത്‌. ഹാൻഡ്‌ലൂം ഡയറക്ടർ സമർപ്പിച്ച പദ്ധതിക്ക്‌ വ്യവസായവകുപ്പ്‌ അംഗീകാരം നൽകി.
വസ്‌ത്രരംഗത്തെ പുതിയ ട്രെൻഡും ഗുണഭോക്താവിന്റെ ഇഷ്ടവും അനുസരിച്ച്‌ വസ്‌ത്രം രൂപകൽപ്പനചെയ്‌ത് നൽകും. തനത്‌ രൂപകൽപനയുണ്ടാകും. സ്‌റ്റുഡിയോയിലെ ഫാഷൻ, ഫാബ്രിക്‌ ഡിസൈനർമാരാണ്‌ ഡിസൈൻ തയ്യാറാക്കുക. ആദ്യഘട്ടം 60 നെയ്‌ത്തുകാരെ പദ്ധതിയിൽ ഉൾപ്പെടുത്തും.

ഇവർക്ക്‌ കണ്ണൂരിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹാൻഡ്‌ലൂം ടെക്‌നോളജിയിൽ പരിശീലനം നൽകും. ഹാൻടെക്‌സ്‌, ഹാൻവീവ്‌ എന്നിവയോട്‌ ചേർന്നാകും സ്‌റ്റുഡിയോ. ഹൈദരാബാദ്‌ എൻഐഡി, കണ്ണൂർഎൻഐടി എന്നിവയുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top