തിരുവനന്തപുരം
ക്രിസ്‌മസ്, പുതുവത്സര തിരക്ക് കണക്കിലെടുത്ത് കെഎസ്‌ആർടിസി അധികമായി അന്തർസംസ്ഥാന സർവീസ് നടത്തും. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള സ്ഥിരം 48 സർവീസുകൾക്ക് പുറമേയാണ് അധിക സർവീസുകൾ. ഇതിനായി 38 ബസ് അനുവദിച്ചു. 34 ബസ് ബംഗളൂരുവിലേക്കും നാല് ബസ് ചെന്നൈയിലേക്കും സർവീസ് നടത്തും. ശബരിമല സ്‌പെഷ്യൽ ബസുകൾക്ക് പുറമേയാണിത്. കെഎസ്‌ആർടിസി വെബ്‌സൈറ്റ് വഴിയും ആപ് മുഖേനയും ടിക്കറ്റുകൾ റിസർവ് ചെയ്യാം.
സംസ്ഥാനത്തെ യാത്രാതിരക്ക് വർധിക്കുന്നതിനാൽ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ റൂട്ടിലും അധിക സർവീസുകൾ സജ്ജമാക്കും. ഇതിനായി 24 ബസുകൂടി അധികമായി ക്രമീകരിച്ചു. കൊട്ടാരക്കര–-- കോഴിക്കോട്, അടൂർ–-കോഴിക്കോട്, കുമളി–- കോഴിക്കോട്, എറണാകുളം–- - കണ്ണൂർ, എറണാകുളം -–- കോഴിക്കോട് റൂട്ടിലും കൊല്ലം, കൊട്ടാരക്കര, കോട്ടയം, തൃശൂർ, കോഴിക്കോട് തുടങ്ങിയ ഡിപ്പോകളിൽനിന്നും തിരക്ക് അനുസരിച്ച് ഫാസ്‌റ്റ് പാസഞ്ചർ സർവീസുകളും ക്രമീകരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..