26 December Thursday

സ്ഥാപനങ്ങൾ തുറക്കാം, ശ്രദ്ധയോടെ ; കൊതുക്‌ നിവാരണ നിയന്ത്രണ പ്രവർത്തനങ്ങൾക്ക്‌ ഊന്നൽ നൽകണം :കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020


തിരുവനന്തപുരം
ലോക്ക്‌ഡൗണിനുശേഷം സ്ഥാപനങ്ങൾ തുറക്കുമ്പോൾ കൊതുക്‌ നിവാരണ–- നിയന്ത്രണ പ്രവർത്തനങ്ങൾക്ക്‌ ഊന്നൽ നൽകണമെന്ന്‌ ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആശുപത്രികൾ, ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, സ്‌കൂളുകൾ എന്നിവയിലും പരിസരത്തും കൊതുക് വളരുന്ന സാഹചര്യമില്ലെന്ന് ഉറപ്പാക്കണം. പകർച്ചവ്യാധി പ്രതിരോധത്തിനുള്ള ആരോഗ്യ ജാഗ്രത 2020 പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്‌ വിവിധ വകുപ്പ്‌ മേധാവികളുടെ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സ്‌കൂളുകളിലെയും കോളേജുകളിലെയും കുടിവെള്ള സ്രോതസുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് സുരക്ഷിതമാക്കണം. പൊതുസ്ഥലങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടുന്നത്‌ ഒഴിവാക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രത്യേക സമിതികൾ മാലിന്യം തള്ളുന്നവർക്കെതിരെ എപ്പിഡെമിക് ഡിസീസ് ആക്ട് പ്രകാരമോ മുനിസിപ്പാലിറ്റി/പഞ്ചായത്ത് രാജ് നിയമ പ്രകാരമോ നടപടിയെടുക്കണം. ഓരോ വകുപ്പും നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങൾ യോഗം പ്രത്യേകം വിലയിരുത്തി. കൊതുക്, ഈച്ച, എലി തുടങ്ങിയവ പെരുകാനുള്ള സാഹചര്യം നീക്കം ചെയ്യണമെന്നും യോഗം തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top