പാലക്കാട്
ബംഗളൂരുവിൽനിന്ന് കർണാടക കോൺഗ്രസ് കമ്മിറ്റിയും മലബാർ മുസ്ലിം അസോസിയേഷനും ഏർപ്പാടാക്കിയ ബസുകളിൽ വന്നവരെ സംസ്ഥാനത്തെ വിവിധ ചെക്‌പോസ്‌റ്റുകള്‍ കഴിഞ്ഞയുടന്‍ വഴിയിൽ ഇറക്കിവിട്ടു. ഇതു കോവിഡ് രോഗത്തിന്റെ സമൂഹവ്യാപനത്തിന് ഇടയാക്കുമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇവരിൽ പലരും പൊതുഗതാഗതം ഉപയോഗിച്ചാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെത്തിയത്.
ഇരുപത്തിയഞ്ചു ബസുകളാണ് റെഡ്‌സോണായ ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വന്നത്. ഏഴെണ്ണം വാളയാർ വഴിയെത്തി. ബാക്കി മറ്റു ചെക്‌പോസ്‌റ്റുകൾ വഴിയും സംസ്ഥാനത്തേക്ക് കടന്നു. ബുധനാഴ്‌ച രാവിലെ മാത്രം അഞ്ചു ബസ് വാളയാർ വഴി എത്തി. ഹോട്ട്സ്‌പോട്ടിൽനിന്ന് വരുന്നവർ ഒരുതരത്തിലും ജനങ്ങളുമായി ഇടപെടരുത് എന്ന നിർദേശം മറികടന്നാണ് യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടത്. ഇവർ കയറിയ പൊതുഗതാഗത വാഹനങ്ങള്‍ കണ്ടെത്തുക പ്രയാസമാണ്. പാസുമായി വരുന്നവർ ചെക്‌പോസ്‌റ്റിലെ പരിശോധനയ്‌ക്കു ശേഷം അതേ വാഹനത്തിൽ ക്വാറന്റൈൻ കേന്ദ്രത്തിൽ പോകുമെന്ന ഉറപ്പിലാണ് അതിർത്തി കടത്തുന്നത്.
കേരള സർക്കാരിന്റെ പാസ് ഉപയോഗിച്ചാണ് എല്ലാവരും വന്നത്. ബുധനാഴ്ച രാവിലെ എത്തിയ അഞ്ച് ബസുകളിലെ യാത്രക്കാരെയും ചന്ദ്രനഗർ, പാലക്കാട് കെഎസ്‌ആർടിസി സ്റ്റാന്‍ഡ് എന്നിവിടങ്ങളിൽ ഇറക്കിവിട്ടു. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലുള്ളവരെയാണ് ഇങ്ങനെ ഇറക്കിവിട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..