26 December Thursday

കോവിഡ്: ചാവക്കാട് സ്വദേശി ഖദീജക്കുട്ടി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

ചാവക്കാട് (തൃശൂർ)
സംസ്ഥാനത്ത്‌ ഒരു കോവിഡ് മരണംകൂടി. മുംബൈയിൽനിന്ന് എത്തിയ  കടപ്പുറം അഞ്ചങ്ങാടി  കെട്ടുങ്ങൽ പോക്കാക്കില്ലത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജക്കുട്ടി (73)യാണ് മരിച്ചത്.  ഇതോടെ സംസ്ഥാനത്ത്‌ കോവിഡ്‌ ബാധിച്ചു മരിച്ചവരുടെ എണ്ണം നാലായി.

ഖദീജക്കുട്ടി  മകളോടൊപ്പം മുംബൈയിലായിരുന്നു.  പാസ്‌ എടുത്ത ഇവർ പെരിന്തൽമണ്ണ സ്വദേശികളായ മറ്റു മൂന്നുപേർക്കൊപ്പം പാലക്കാട് വഴി പ്രത്യേക വാഹനത്തിലാണ് നാട്ടിലേക്ക് തിരിച്ചത്. പെരിന്തൽമണ്ണവരെ വന്നപ്പോൾ ശ്വാസതടസ്സം അനുഭവപ്പെട്ടു.  തുടർന്ന് മകൻ പ്രത്യേക ആംബുലൻസിലെത്തി ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. 20ന്  ആരോഗ്യനില ഗുരുതരമായി. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിനിടെയാണ്  മരിച്ചത്. തുടർന്ന്‌ സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

നേരത്തെ പ്രമേഹവും രക്തസമ്മർദവും ശ്വാസതടസ്സവും ഉണ്ടായിരുന്ന ഇവർ  ചികിത്സയിലായിരുന്നു. മകനും ആംബുലൻസ് ഡ്രൈവറും ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാണ്. കബറടക്കം വെള്ളിയാഴ്ച അടിത്തിരുത്തി ജുമാമസ്‌ജിദിൽ. മക്കൾ: മുഹമ്മദാലി, കാസിം, ഷാജിത, മുംതാസ്, ഫാത്തിമ, ഹാജിറ. മരുമക്കൾ: മൊയ്നൂട്ടി, റഫീഖ്, അബ്ദുള്ള, അയൂബ്, ഷീബ, ഫസീല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top