22 December Sunday

നെല്ലൂന്നിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

മട്ടന്നൂര്‍ > നെല്ലൂന്നിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട്പേര്‍ മരിച്ചു. പരിയാരം ബേരം ഹസന്‍മുക്കിലെ റിയാസ് മൻസിലില്‍ നവാസ് (40), മകൻ യാസീൻ (7) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നവാസിൻ്റെ ഭാര്യ ഹസീറ, മറ്റുമക്കളായ റിസാൻ, ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഴശ്ശിയില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശനി രാത്രി 11.30ഓടെ നെല്ലൂന്നി പുതിയ പെട്രോള്‍പമ്പിന് സമീപമാണ് അപകടമുണ്ടായത്. നവാസും കുടുംബവും സഞ്ചരിച്ച കാറും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഫോര്‍റ്റ്യൂണറും കൂട്ടിയിടിച്ചായിരുന്നു അപകടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top