18 December Wednesday

വ്യാജവാർത്തയ്‌ക്ക്‌ എതിരെ മാളവിക ശ്രീനാഥ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

തിരുവനന്തപുരം
തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയ്ക്ക് എതിരെ നടി മാളവിക ശ്രീനാഥ്.  ഫേക്കായി നടത്തുന്ന സിനിമ ഓഡിഷനെ പറ്റി താൻ പറഞ്ഞതാണ്‌ ചിലർ തെറ്റായി പ്രചരിപ്പിക്കുന്നതെന്ന്‌ മാളവിക പറഞ്ഞു. ആ ടീം തന്നോട് ശരീരം ആവിശ്യപ്പെട്ടിരുന്നു.നൽകിയാൽ മഞ്ജു വാര്യരുടെ മകളായി അവസരം തരാം എന്നായിരുന്നു ഓഫർ. ചിലർ ആ വീഡിയോയിലെ  ഫേക്ക് ഒഡിഷൻ എന്നത് ‘ലൂസിഫറി’ൽ നടന്ന സംഭവം എന്നനിലയിലാക്കി തീർത്തു. ഇത്തരത്തിൽ ആളുകളെ തെറ്റിധരിപ്പിക്കരുതെന്ന്‌ മാളവിക ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. കാസർഗോൾഡ്, സാറ്റർഡേ നൈറ്റ്, മധുരം തുടങ്ങിയ സിനിമളിൽ അഭിനയിച്ച നടിയാണ് മാളവിക ശ്രീനാഥ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top