23 December Monday

ശ്രീനാരായണഗുരു സ്മരണയിൽ നാട്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

ആലുവ അദ്വൈതാശ്രമത്തിൽ ഗുരുജയന്തിയുടെ ഭാഗമായി ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യയുടെ നേതൃത്വത്തിൽ നടന്ന മഹാഗുരുപൂജ


ആലുവ
അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ​ഗുരുജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെമുതൽ നടന്ന മഹാജയന്തി, ഗുരുപൂജ, സമൂഹപ്രാർഥന, പതാക ഉയർത്തൽ, ഗുരുകൃതി പാരായണം, സത്സംഗം, മഹാഗുരുപൂജ, പ്രസാദവിതരണം, ദീപാരാധന തുടങ്ങിയവയില്‍ നൂറുകണക്കിനുപേർ പങ്കെടുത്തു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, സ്വാമിനി മാതാ നാരായണ ദർശനമയി, സ്വാമിനി മാതാ നാരായണ ചിത് വിലാസിനി, ക്ഷേത്രം മേൽശാന്തി പി കെ ജയന്തൻ എന്നിവർ നേതൃത്വം നൽകി.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എസ്എൻഡിപി യോഗം ആലുവ യൂണിയൻ, ശ്രീനാരായണ ഗുരുദേവജയന്തിയുടെ ഭാഗമായുള്ള മഹാഘോഷയാത്ര ഒഴിവാക്കി. 61 ശാഖകളിലും ഗുരുപൂജ, പ്രസാദവിതരണം തുടങ്ങി വിവിധ പരിപാടി നടന്നു. ആലുവ ടൗൺ ശാഖയിൽ പ്രസിഡന്റ് കെ പി രാജീവൻ, സെക്രട്ടറി പി കെ ജയൻ എന്നിവർ നേതൃത്വം നൽകി. എടയപ്പുറം ശാഖയിൽ പ്രസിഡന്റ് ടി എ അച്യുതൻ, സെക്രട്ടറി സി ഡി സലിലൻ, വനിതാസംഘം പ്രസിഡന്റ് ഷീബ സുനിൽ, സെക്രട്ടറി മിനി പ്രദീപ് എന്നിവരും പട്ടേരിപ്പുറത്ത് പ്രസിഡന്റ് പി കെ ശ്രീകുമാറും സെക്രട്ടറി രാധാകൃഷ്ണനും നൊച്ചിമ ശാഖയിൽ ജ്യോതിഷ് ശാന്തി, പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി പ്രകാശൻ എന്നിവർ നേതൃത്വം നൽകി.

വൈപ്പിൻ
ശ്രീനാരായണ ഗുരുവിന്റെ 170–-ാമത് ജയന്തിദിനാഘോഷത്തിന്റെ ഭാഗമായി പള്ളത്താംകുളങ്ങരെ ക്ഷേത്രമൈതാനത്തുനിന്ന് ഘോഷയാത്ര നടത്തി. വൈപ്പിൻ എസ്എൻഡിപി യൂണിയന്റെ ശാഖകള്‍, കുടുംബ യൂണിറ്റുകള്‍, സ്വയംസഹായസംഘങ്ങള്‍, ഇതര ശ്രീനാരായണപ്രസ്ഥാനങ്ങള്‍ എന്നിവയില്‍നിന്ന്‌ ആയിരങ്ങൾ അണിനിരന്നു.

വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി ജി വിജയൻ, സെക്രട്ടറി ടി ബി ജോഷി, വൈസ് പ്രസിഡന്റ് കെ വി സുധീശൻ, വിവി സഭാ പ്രസിഡന്റ് കെ കെ പരമേശ്വരൻ, സെക്രട്ടറി ഷെല്ലി സുകുമാരൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ചെറായി ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ സാംസ്കാരികസമ്മേളനം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വി വി സഭാ പ്രസിഡന്റ് കെ കെ പരമേശ്വരൻ അധ്യക്ഷനായി. എസ്എൻഡിപി വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി ജി വിജയൻ സന്ദേശം നൽകി. യോഗം ലീഗൽ അഡ്വൈസർ എ എൻ രാജൻബാബു വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.

ചേന്ദമംഗലം
പാലാതുരുത്ത് ഗുരുദേവസംഘമിത്രയുടെ ചതയദിന സമ്മേളനം എസ്എൻഡിപി യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ എസ് സ്വാമിനാഥൻ അധ്യക്ഷനായി. ഡോ. എം എം ബഷീർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ വിദ്യാഭ്യാസ പുരസ്കാരം നൽകി.

വടക്കേക്കര
എച്ച്എംഡിപി സഭ ചതയദിന റാലിയും സമ്മേളനവും നടത്തി. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം കെ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സഭ പ്രസിഡന്റ്‌ കെ വി അനന്തൻ അധ്യക്ഷനായി. യോഗം കൗൺസിലർ ഇ എസ് ഷീബ മുഖ്യപ്രഭാഷണം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top