22 December Sunday

നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം 
കർശനമായി നടപ്പാക്കണം ; കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം

സ്വന്തം ലേഖകൻUpdated: Thursday Aug 22, 2024


കൊടക്കാട്‌ (കാസർകോട്‌)
നെൽവയൽ–- തണ്ണീർത്തട സംരക്ഷണനിയമം കർശനമായി നടപ്പാക്കണമെന്നും നികത്തൽ തടയണമെന്നും കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. വയലും തണ്ണീർത്തടങ്ങളും അനിയന്ത്രിതമായി നികത്തിയ ഘട്ടത്തിലാണ് 2008ലെ കേരള നെൽവയൽ–- തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽവന്നത്. ഇതിനായി കെഎസ്‌കെടിയു നടത്തിയ പ്രക്ഷോഭം പ്രധാനമാണ്‌. നിയമം പാസായതോടെ  നെൽകൃഷി വർധിച്ചു. എന്നാൽ, 2011ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നെല്ലുൽപ്പാദനം വീണ്ടും കുറഞ്ഞു. നെൽപ്പാടങ്ങൾ നികത്തിയതോടെ പരിസ്ഥിതി സന്തുലനം നഷ്‌ടപ്പെട്ടു. കുടിവെള്ളക്ഷാമവും വർധിച്ചു. കേരളത്തിലെ നെൽകൃഷി സംരക്ഷിക്കുന്നതിൽ കർഷകത്തൊഴിലാളി യൂണിയൻ വഹിച്ച പങ്ക് നിസ്തു‌ലമാണ്. നിയമലംഘനം ചില പ്രദേശങ്ങളിൽ തുടരുകയാണ്‌. ഇത്‌ തടഞ്ഞേപറ്റൂ. സംസ്ഥാന സർക്കാർ കൃഷിക്ക് എല്ലാ സഹായവും നൽകുന്ന സാഹചര്യത്തിൽ നിയമം അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന്‌ പ്രമേയത്തിൽ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ലളിത ബാലൻ, എ ഡി കുഞ്ഞച്ചൻ, ട്രഷറർ സി ബി ദേവദർശനൻ എന്നിവർ പ്രമേയം അവതരിപ്പിച്ചു. ബുധനാഴ്‌ച പൊതുചർച്ച തുടർന്നു.

സംസ്ഥാന സെക്രട്ടറിമാരായ വി വെങ്കടേശരലു, ആർ വെങ്കട്ടരാമലു, ചന്ദ്രപ്പ ഹോസ്കര, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എന്നിവർ സംസാരിച്ചു. ചർച്ചയ്‌ക്ക്‌ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ വ്യാഴാഴ്‌ച മറുപടി പറയും. ഭാരവാഹി തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top