26 December Thursday

കുടുംബശ്രീയെ അടുത്തറിയാൻ ആന്ധ്രാസംഘം എത്തി

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023


ആലങ്ങാട്
കുടുംബശ്രീ പ്രവർത്തനങ്ങൾ അടുത്തറിയാൻ ആന്ധ്രപ്രദേശിൽനിന്ന്‌ എസ്ഇആർപി ഡയറക്ടർ കെ പത്മാവതിയുടെ നേതൃത്വത്തിലുള്ള സംഘം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെത്തി. വാർഡ് തലത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന വ്യത്യസ്തമായ പ്രവർത്തനങ്ങൾ നേരിട്ടുകണ്ട് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘത്തിന്റെ സന്ദർശനം. എസ്ഇആർപി അഡീഷണൽ ഡയറക്ടർമാരായ കെ എൻ വിജയകുമാർ, സുധാകർ റാവു എന്നിവരുൾപ്പെടുന്ന സംഘത്തിൽ ആന്ധ്രയിലെ ശ്രീകലാക്ഷി, കുപ്പം, തിരുപ്പതി, വിജയനഗരം, ശ്രീകാകുളം, പ്രകാശം എന്നീ ജില്ലകളിൽനിന്നുള്ള കുടുംബശ്രീ പ്രവർത്തകരുമുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, വൈസ് പ്രസിഡന്റ് എം ആർ രാധാകൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷ ട്രീസ മോളി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം വി പി അനിൽകുമാർ, സെക്രട്ടറി എം കെ ഷിബു, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ചേർന്ന് സംഘത്തെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top