കൊച്ചി
ഗോതുരുത്ത് ദുരന്തത്തിന്റെ നടുക്കം മായുംമുമ്പെ ജില്ലയിൽ വീണ്ടും സമാനസംഭവം ആവർത്തിച്ചതിന്റെ ആഘാതത്തിൽ നാട്. വഴിതെറ്റി വന്ന കാർ ഗോതുരുത്ത് കടവാൽതുരുത്തിൽ പെരിയാറിന്റെ കൈവഴിയിൽ പതിച്ചപ്പോൾ നഷ്ടമായത് രണ്ട് യുവ ഡോക്ടർമാരെയാണ്. ഒക്ടോബർ ഒന്നിനായിരുന്നു അപകടം. കൊടുങ്ങല്ലൂർ ക്രാഫ്‌റ്റ് എആർ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടർമാരായ കൊടുങ്ങല്ലൂർ മതിലകം പാമ്പിനേഴത്ത് അജ്‌മൽ ആസിഫ് (28), കൊല്ലം തട്ടാമല പാലത്തുറ തുണ്ടിയിൽ എം എസ് അദ്വൈത് (28) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്‌ച മഞ്ഞുമ്മൽ–-ചേരാനല്ലൂർ കടവിൽ ഇരുചക്രവാഹനം പെരിയാറിൽ പതിച്ചതിനെത്തുടർന്ന് രണ്ട് യുവാക്കളുടെ ജീവൻ പൊലിഞ്ഞു. ചേരാനല്ലൂർ തൈക്കാവ് ജങ്ഷൻ കറുപ്പംവീട്ടിൽ മുഹമ്മദ് ആസാദ്, പുതുവൈപ്പ് അട്ടിപ്പേറ്റി വീട്ടിൽ കെൽവിൻ ആന്റണി (26) എന്നിവരാണ് മരിച്ചത്. യുവ ഡോക്ടർമാരുടെ ജീവൻ നഷ്ടമായ അപകടം നടന്നത് പുലർച്ചെ 12.30നാണെങ്കിൽ മഞ്ഞുമ്മൽ–-ചേരാനല്ലൂർ കടവിലേത് രാത്രി 10.30നായിരുന്നു. ഇരുസ്ഥലങ്ങളിലും മതിയായ വെളിച്ചമില്ല. വഴി അവസാനിക്കുന്നതാകട്ടെ ജലാശയത്തിലേക്കും. രണ്ട് അപകടങ്ങളിൽപ്പെട്ടവർക്കും സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നില്ലെന്നും ജലാശയവും റോഡും വേർതിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും വ്യക്തം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..