26 December Thursday

വെള്ളക്കെട്ട്‌ : കെഎസ്ആർടിസി സ്റ്റാൻഡിൽ 
വഞ്ചിയിറക്കി പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023


അങ്കമാലി
അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ രൂക്ഷമായ വെള്ളക്കെട്ടിനെതിരെ നഗരസഭാ പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ വഞ്ചിയിറക്കി പ്രതിഷേധിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി സജി വർഗീസ്, എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി പി എൻ ജോഷി, കൗൺസിലർമാരായ ബെന്നി മൂഞ്ഞേലി, മാർട്ടിൻ ബി മുണ്ടാടൻ, ഗ്രേസി ദേവസി, ലേഖ മധു, അജിത ഷിജോ, രജിനി ശിവദാസൻ, സരിത അനിൽകുമാർ, മോളി മാത്യു തുടങ്ങിയവർ സംസാരിച്ചു.

യാത്രക്കാർക്ക് വണ്ടിയിൽ കയറാൻ വഞ്ചി ഉപയോഗിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ സ്റ്റാൻഡിൽ. പുനരുദ്ധാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട സ്ഥലം എംഎൽഎയുടെ അനാസ്ഥയും നിഷ്ക്രിയത്വവുമാണ് ഇപ്പോഴത്തെ ശോച്യാവസ്ഥയ്‌ക്ക് കാരണം. ഈ സ്ഥിതിവിശേഷത്തിന് ശാശ്വതപരിഹാരം കാണാൻ ബന്ധപ്പെട്ടവർ മുൻകൈ എടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നഗരസഭാ പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ് മുന്നറിയിപ്പ് നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top