26 December Thursday

പാറക്കടവ് ബ്ലോക്കിലെ സ്കൂളുകളിൽനിന്ന് 
ശേഖരിച്ച മണ്ണ് ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023


നെടുമ്പാശേരി
യുവജനകാര്യ കായികമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ‘മേരാ മാട്ടി മേരാ ദേശ്' പരിപാടിയുടെ ഭാഗമായി പാറക്കടവ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന   പഞ്ചായത്ത്‌, സ്കൂളുകളിൽ ശേഖരിച്ച മണ്ണ് കൈമാറി. ബ്ലോക്ക്‌ പഞ്ചായത്തിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും നേതൃത്വത്തിൽ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ റാലിയോടുകൂടി ആരംഭിച്ച് പാറക്കടവ് ബ്ലോക്ക്‌ പഞ്ചായത്തിലേക്ക് എത്തിച്ചേർന്ന സ്കൂളിലെ എൻഎസ്എസ് വളന്റിയേഴ്സ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി പ്രദീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ താര സജീവ് അധ്യക്ഷയായി.

കുന്നുകര പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൈന ബാബു, ടി എം വർഗീസ്, വി ടി സലീഷ്, സിനി ജോണി, അമ്പിളി അശോകൻ, കെ കെ രാജപ്പൻ എന്നിവർ സംസാരിച്ചു. തുടർന്ന് കാഞ്ഞൂർ ദ്രാവിഡസംസ്കൃതി നാടൻപാട്ടുകൾ അവതരിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top