26 December Thursday

"സിസ്റ്റര്‍'ക്ക് വൃക്ക നല്‍കി വൈദികന്‍

എം പി നിത്യന്‍Updated: Saturday Oct 21, 2023


ആലുവ
സഹോദരിയായ കന്യാസ്ത്രീക്ക്‌ വൃക്ക നൽകി യുവ വൈദികൻ. പാലക്കാട് കൊഴിഞ്ഞാമ്പാറ സെന്റ് ആന്റണീസ് പള്ളി വികാരി എബി പൊറത്തൂറാണ് സഹോദരിയും ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ മരിയൻ പ്രോവിൻസ് അംഗവുമായ സിസ്റ്റർ ബിനി മരിയയ്ക്ക് വൃക്ക ദാനം നൽകിയത്.

ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് അനിയന്ത്രിതമായി കൂടി ആഴ്ചയിൽ മൂന്നുവീതം ഡയാലിസിസ് വേണ്ട അവസ്ഥയിലാണ് സിസ്റ്റർ ബിനി മരിയയുടെ വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. തുടർന്നാണ് അതിരൂപതയിൽനിന്ന്‌ അനുവാദം വാങ്ങി ഫാ. എബി സഹോദരി സിസ്റ്റർ ബിനി മരിയയ്ക്ക് വൃക്ക ദാനം ചെയ്തത്.

ആലുവ രാജഗിരി ആശുപത്രിയിൽ ഡോ. ജോസ് തോമസ്, ഡോ. ബാലഗോപാൽനായർ എന്നിവരുടെ നേതൃത്വത്തിൽ വൃക്കമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. സിസ്റ്റർ ബിനി ശസ്ത്രക്രിയക്കുശേഷം ചുണങ്ങംവേലിയിലെ മഠത്തിലും, ഫാ. എബി പാലക്കാടുള്ള വീട്ടിലും വിശ്രമത്തിലാണ്. പാലക്കാട് മേലാർകോട് പൊറത്തൂർ പി പി ആന്റോയുടെയും റൂബിയുടെയും മക്കളാണ് ഫാ. എബിയും, സിസ്റ്റർ ബിനി മരിയയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top