30 October Wednesday

കെ ടി ഒ ശിഹാബ്‌ വധശ്രമക്കേസ്‌; കോടതി വിധി ആർഎസ്എസ് 
മൃ​ഗീയതക്കേറ്റ തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

പ്രതികളായ കണിയാറത്തറയിൽ സുധീഷ്, പനിച്ചിയിൽ ഷിബി കുമാർ, 
രാമനത്ത് ഗണേശൻ, പനിച്ചിയിൽ ശ്യാംലാൽ, കണിയേരി അരുൺ

തിരൂർ > ആർഎസ്എസിന്റെ വർഗീയ ആക്രമണത്തിനേറ്റ തിരിച്ചടിയായി വാക്കാട് പടിയത്തെ സിപിഐ എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ കോടതിവിധി. വെട്ടം പടിയം സെന്ററിൽ സിപിഐ എം പ്രവർത്തകനും പ്രവാസി സംഘം ജില്ലാ നേതാവുമായ കെ ടി ഒ ശിഹാബിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് അഞ്ച്‌ ആർഎസ്എസ് പ്രവർത്തകരെ ഏഴുവർഷവും ഒമ്പതരമാസവും കഠിനതടവിന്‌ ശിക്ഷിച്ചത്.

പ്രദേശത്തെ ആർഎസ്എസ് ക്രിമിനൽ സംഘാംഗങ്ങളായ വെട്ടം വാക്കാട് കണിയാറത്തറയിൽ സുധീഷ് (34), വാക്കാട് പനിച്ചിയിൽ ഷിബി കുമാർ (30), പടിയം രാമനത്ത് ഗണേശൻ (33), വാക്കാട് പനിച്ചിയിൽ ശ്യാംലാൽ (32), പടിയം കണിയേരി അരുൺ (34) എന്നിവരെയാണ്‌ മഞ്ചേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്‌.  2017 ജനുവരി നാലിന്‌  രാത്രി 10.30ന് ശിഹാബ് വീട്ടിലേക്ക്  ബൈക്കിൽ വരുന്നതിനിടെ ആർഎസ്എസ് ക്രിമിനൽ സംഘം തീണ്ടാപ്പടി പാലത്തിനുസമീപത്തെ റോഡിൽ ച്ച്  ബൈക്ക് തള്ളിയിട്ട് വാളും മറ്റ് ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ ആർഎസ്എസ് ആയുധപരിശീലന കേന്ദ്രത്തിനെതിരെ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ശിഹാബിനെ വധിക്കാൻ ശ്രമിച്ചത്. വെട്ടം, തലക്കാട് പഞ്ചായത്തുകളിലെ സമാധാനജീവിതം തകർക്കാൻ ആർഎസ്എസ് ക്രിമിനൽസംഘം നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിടുന്നതി​ന്റെ തുടർച്ചയായാണ് ശിഹാബിന് നേരെയുണ്ടായ ആക്രമണവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top