22 December Sunday

മദ്രസകളുടെ അംഗീകാരം റദ്ദാക്കണമെന്ന 
നിർദേശത്തിന്‌ സ്‌റ്റേ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024


ന്യൂഡൽഹി
വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാത്ത മദ്രസകളുടെ അംഗീകാരം റദ്ദാക്കണമെന്ന ദേശീയ ബാലാവകാശ കമീഷൻ നിർദേശം സുപ്രീംകോടതി സ്റ്റേ ചെയ്‌തു.   ബാലാവകാശകമീഷൻ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും മദ്രസകൾക്ക്‌ എതിരെ നടപടികൾ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.  മദ്രസ വിദ്യാർഥികളെ സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റുന്ന ഉത്തർപ്രദേശ്, ത്രിപുര സർക്കാരുകളുടെ നടപടിയും സ്റ്റേ ചെയ്‌തു.  ജമിയത്ത് ഉലമ ഇ ഹിന്ദ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്‌. അതിനിടെ, മദ്രസകള്‍ക്കും ബോർഡുകൾക്കുമുള്ള സര്‍ക്കാര്‍ ധനസഹായം നിർത്തി മദ്രസാ ബോർഡുകൾ അടച്ചുപൂട്ടണമെന്ന്‌ ബാലാവകാശ കമീഷന്‍   സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top