തിരുവനന്തപുരം
കണ്ണൂരിൽനിന്ന് ചിക്മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും വിനോദയാത്ര പോയി വ്യാപകമായി പനി ബാധിച്ച കോളേജ് വിദ്യാർഥികൾക്ക് വിദഗ്ധചികിത്സ ലഭ്യമാക്കാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ നിർദേശംനൽകി. 54 അംഗ സംഘത്തിലെ ഒരു വിദ്യാർഥി പനി ബാധിച്ച് മരിച്ചിരുന്നു. ഏതുതരം വൈറസാണ് മരണകാരണമായതെന്ന് അറിയാൻ രക്തസാമ്പിൾ ആലപ്പുഴ, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം പോസ്‌റ്റമോർട്ടം ചെയ്യാനും തീരുമാനിച്ചു.
പനിയും തലവേദനയുമായി ഏഴുപേരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. വൈറൽ ഫീവർ ആകാനാണ് സാധ്യതയെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇവരുടെ രക്തസാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. മൂന്നുദിവസത്തിനകം റിപ്പോർട്ട് ലഭിക്കും. അതുവരെ കുട്ടികളെ സൂക്ഷ്‌മമായി നിരീക്ഷിക്കും. ടൂറിന് പോയ എല്ലാ വിദ്യാർഥികളെയും പരിശോധിച്ചു. പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..