22 December Sunday

ട്രാവൻകൂർ റയോൺസ് കമ്പനി ക്വാർട്ടേഴ്സ് ; ജീവനക്കാരുടെ കുടുംബങ്ങൾക്ക് താമസസ്ഥലത്തിന് പട്ടയം നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024


പെരുമ്പാവൂർ
ട്രാവൻകൂർ റയോൺസ് കമ്പനി ക്വാർട്ടേഴ്സിലെ താമസസ്ഥലം ജീവനക്കാർക്ക് നൽകും. ചേലാമറ്റം കുന്നക്കാട്ടുമലയിലെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന സ്ഥലമാണ് സർക്കാർ ഉപാധിരഹിത പട്ടയമായി നൽകുന്നത്. ഡിസംബർ അഞ്ചിന് റവന്യുമന്ത്രി കെ രാജൻ പട്ടയം വിതരണം ചെയ്യും. ട്രാവൻകൂർ റയോൺസിന്റെ പ്രതാപകാലത്ത് ജീവനക്കാർക്ക് താമസിക്കാനായി സർക്കാർ സ്ഥലം പാട്ടത്തിനെടുത്ത് 1971ൽ നിർമിച്ച ക്വാർട്ടേഴ്സാണ് ജീവനക്കാരുടെ കുടുംബങ്ങൾക്ക് പതിച്ചുനൽകുന്നത്.

50 വീടുകളിൽ 24 പേർക്കാണ് പട്ടയം നൽകുന്നത്. ഒരോ വീടുകൾക്കും അഞ്ച് സെന്റിൽ താഴെ സ്ഥലമുണ്ട്. 1996ലാണ് പട്ടയത്തിനുവേണ്ടി ജീവനക്കാരുടെ കുടുംബം അപേക്ഷ നൽകിയത്. 2003ൽ കമ്പനി അടച്ചുപൂട്ടിയതോടെ തൊഴിലാളി കുടുംബങ്ങൾക്ക് ജീവിക്കാൻ നിവൃത്തിയില്ലാതായി. അറ്റകുറ്റപ്പണി നടത്താൻ അനുമതിയില്ലാത്തതിനാൽ കെട്ടിടങ്ങളെല്ലാം ഇടിഞ്ഞുപൊളിഞ്ഞ അവസ്ഥയിലായി. പട്ടയത്തിന് കാലതാമസം വന്നതോടെ എൽഡിഎഫിലെ സി വി ശശി ചെയർമാനും കെ ഡി ഷാജി കൺവീനറുമായി സമിതി രൂപീകരിച്ച് നടത്തിയ പ്രവർത്തനമാണ് ജീവനക്കാരുടെ കുടുംബങ്ങൾക്ക് സ്വന്തം മണ്ണെന്ന സ്വപ്നം യാഥാർഥ്യമായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top