കൊച്ചി
ക്രിസ്‌മസ് ഗംഭീരമാക്കുകയാണ് നാടും നഗരവും. ആഘോഷത്തിന് തിളക്കംകൂട്ടാൻ വിപണിയും ഉഷാർ. നിയോൺ നക്ഷത്രങ്ങൾമുതൽ ഡാൻസിങ് സാന്റകൾവരെ ക്രിസ്‌മസിനെ വരവേൽക്കാനുണ്ട്. ബ്രോഡ്‌വേയിലും മേത്തർ ബസാറിലുമെല്ലാം കച്ചവടം തകൃതിയാണ്. ഇക്കുറി നക്ഷത്രങ്ങളിലെ താരം നിയോൺ സ്‌റ്റാറുകളാണ്. 50 രൂപമുതൽ ലഭിക്കും. കൂടുതലും വിറ്റുപോകുന്നത് 300 രൂപയുടേതാണ്. പുതിയ അതിഥികളുടെ കടന്നുവരവിലും പരമ്പരാഗതശൈലിയിലുള്ള നക്ഷത്രങ്ങളോടും ഇഷ്ടമുള്ളവർ ഏറെ. ഫൈബർ, എൽഇഡി നക്ഷത്രങ്ങളുമുണ്ട്. കീ കൊടുത്താൽ നൃത്തം ചെയ്യുന്ന ഡാൻസിങ് സാന്റകളും വിപണിയിലെ താരമായി കഴിഞ്ഞു. സാന്റ ഡ്രസിനും പ്രിയമേറെ.
ചൂരൽ, പ്ലൈവുഡ് ഉൾപ്പെടെയുള്ളവയിൽ തീർത്ത പുൽക്കൂടുകളും വിൽപ്പനയ്‌ക്കുണ്ട്. മനോഹരമായ പുൽക്കൂട് സെറ്റുകൾക്ക് 110 രൂപമുതൽ പതിനായിരത്തിനുമുകളിൽ വരെയാണ് വില. വീടിനെ അടിമുടി അലങ്കരിക്കാൻ ഹോം ഡെക്കോറുകൾക്കും ആവശ്യക്കാരേറെ. ക്രിസ്‌മസ് ട്രീകളും ഉയർന്നുകഴിഞ്ഞു. കുഞ്ഞൻമുതൽ വമ്പൻവരെയുണ്ട്. നീളം കൂടുന്നതനുസരിച്ച് വിലയും ഉയരുമെന്നുമാത്രം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..