22 December Sunday

കുമ്മനോട് യുപി സ്കൂൾ 
കെട്ടിടത്തിന്‌ കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024


കോലഞ്ചേരി
കുമ്മനോട് ഗവ. യുപി സ്കൂൾ കെട്ടിടത്തിന്‌ പി വി ശ്രീനിജിൻ എംഎൽഎ കല്ലിട്ടു. പിടിഎ പ്രസിഡന്റ് സി സി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം അൻവർ അലി മുഖ്യപ്രഭാഷണം നടത്തി.

പ്രധാനാധ്യാപിക കെ എം മേരി, സി പി ഗോപാലകൃഷ്ണൻ, പി ടി കുമാരൻ, ഹനീഫ കുഴുപ്പിള്ളി, പ്രീത മോഹൻ, എസ് തങ്കപ്പൻ, ഷഫീക്ക് തേക്കലക്കുടി എന്നിവർ സംസാരിച്ചു. സർക്കാരിന്റെ ഒരുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top