19 September Thursday

കൃഷിക്കൊപ്പം കളമശേരി ; ഉദ്യോഗസ്ഥസംഗമം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024


കളമശേരി
കളമശേരി നിയോജകമണ്ഡലത്തിൽ മന്ത്രി പി രാജീവ് നടപ്പാക്കിവരുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ ‘കൃഷിക്കൊപ്പം കളമശേരി’യുടെ ഭാഗമായി ഉദ്യോഗസ്ഥസംഗമവും പത്താമത് കാർഷിക സെമിനാറും സംഘടിപ്പിച്ചു. കലക്‌ടർ എൻ എസ്‌ കെ ഉമേഷ്‌ ഉദ്‌ഘാടനം ചെയ്‌തു.

തുടർന്ന് നടന്ന സെമിനാറിലെ വിവിധ വിഷയങ്ങളിൽ ഡോ. രമാകാന്തൻ, ഡോ. എസ് അഭിലാഷ്‌, ലിസിമോൾ ജെ വടക്കൂട്ട്‌ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷയായി. സംഘാടകസമിതി ജനറൽ കൺവീനർ എം പി വിജയൻ, ജില്ലാപഞ്ചായത്ത് അംഗം കെ വി രവീന്ദ്രൻ, പി എ അബുബക്കർ, ട്രീസ മോളി, ജയശ്രീ ഗോപീകൃഷ്ണൻ, ശ്രീലത ലാലു, സുരേഷ് മുട്ടത്തിൽ, നാസർ മഠത്തിൽ, ഇന്ദു പി നായർ തുടങ്ങിയവർ സംസാരിച്ചു. വിവിധ വകുപ്പ് പ്രതിനിധികൾ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സെപ്തംബർ ഏഴുമുതൽ 13 വരെ കളമശേരി ചാക്കോളാസ് പവിലിയനിൽ രണ്ടാമത് കാർഷികോത്സവത്തിന്റെ മുന്നോടിയായിട്ടാണ്‌ സംഗമം നടത്തിയത്‌.

ഹൈടെക് 
കർഷകസംഗമം ഇന്ന്
‘കൃഷിക്കൊപ്പം കളമശേരി' പദ്ധതിയിൽ സെപ്തംബർ ഏഴുമുതൽ 13 വരെ നടക്കുന്ന കളമശേരി കാർഷികോത്സവത്തിന്റെ ഭാഗമായി പഴം പച്ചക്കറി (ഹൈടെക് ഫാമിങ്‌) കർഷകസംഗമം ആലങ്ങാട് പഞ്ചായത്ത് ഹാളിൽ വ്യാഴം രാവിലെ 9.30ന് നടക്കും. വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി ശിൽപ്പശാല ഉദ്ഘാടനം ചെയ്യും. സെമിനാറിൽ ഹൈടെക് ഫാമിങ്‌ സാധ്യതകളും പരിശീലനങ്ങളും എന്ന വിഷയത്തിൽ ഡോ. പി സുശീല, പഴം–-പച്ചക്കറി കൃഷിയുടെ പ്രാധാന്യം വിഷയത്തിൽ ഡോ. കെ പ്രശാന്ത്, കർഷകൻ സി എ ഡേവിസ് എന്നിവർ സംസാരിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top