23 December Monday

കന്നി 20 പെരുന്നാളിന്‌ 25ന് 
കൊടിയേറും

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

കോതമംഗലം
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ 25 മുതൽ ഒക്ടോബർ നാലുവരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യൽദോ മാർ ബസേലിയോസ് ബാവയുടെ 339–--ാം ഓർമപ്പെരുന്നാളാണ് ആഘോഷിക്കുന്നത്. 25ന് വൈകിട്ട് നാലിന് ചക്കാലക്കുടി ചാപ്പലിൽനിന്ന്‌ പള്ളിയിലേക്ക് പ്രദക്ഷിണമുണ്ടാകും. അഞ്ചിന് വികാരി ജോസ് പരത്തുവയലിൽ പെരുന്നാളിന് കൊടിയുയർത്തും. 26ന്‌ പെരുന്നാൾ കച്ചവടസ്റ്റാൾ ലേലം നടക്കും. 28ന് സന്ധ്യാനമസ്‌കാരത്തെ തുടർന്ന്‌ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച്‌ ഓൺ നടക്കും. സർക്കാരിന്റെ ഗ്രീൻ പ്രോട്ടോകോൾപ്രകാരമായിരിക്കും ആഘോഷങ്ങൾ.
ചെറിയ പള്ളി വികാരി ജോസ് പരത്തുവയലിൽ, വലിയ പള്ളി വികാരി നോബി വെട്ടിച്ചിറ, ഫാ. ജോസ് തച്ചേത്തുകുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top