22 December Sunday
കുമാരനാശാനും വൈക്കം സത്യഗ്രഹത്തിനും ആദരം

ജാതിവെറിക്കെതിരെ നാടകവുമായി വൈക്കം മാളവിക

സ്വന്തം ലേഖകൻUpdated: Tuesday Oct 22, 2024

വൈക്കം മാളവികയുടെ ‘ജീവിതത്തിന്‌ ഒരു ആമുഖം’ എന്ന നാടകത്തിന്റെ പരിശീലന ക്യാമ്പിൽ നിന്നുള്ള രംഗം

കോട്ടയം> കുമാരനാശാന്റെ 150ാം ജന്മവർഷത്തിലും വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്‌ദി വേളയിലും ആദരവൊരുക്കി വൈക്കം മാളവിക. ജാതിവെറിക്കും ദുരഭിമാന കൊലയ്‌ക്കുമെതിരായ സന്ദേശം ഉൾക്കൊള്ളുന്ന നാടകം രംഗത്ത്‌ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്‌ മാളവിക. കുമാരനാശാന്റെ ദുരവസ്ഥയുടെ നൂതനമായ സംഗീതാവിഷ്‌കാരവും നാടകത്തിൽ ഉണ്ടാകും. മുഹാദ്‌ വെമ്പായം രചിച്ച്‌ സുരേഷ്‌ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘ജീവിതത്തിന്‌ ഒരു ആമുഖം’ എന്ന നാടകമാണ്‌ മലയാള നാടകവേദിയിൽ 58 വർഷം പൂർത്തിയാക്കിയ മാളവിക ഇത്തവണ അവതരിപ്പിക്കുന്നത്‌.

ദുരഭിമാന കൊലയിലൂടെ മകൻ നഷ്ടപ്പെട്ട ഒരു ബാർബർ തൊഴിലാളി ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന ദുരന്തങ്ങളും അയാൾ നടത്തുന്ന പോരാട്ടങ്ങളുമാണ് മുഖ്യപ്രമേയം. പ്രദീപ്‌ മാളവികയാണ്‌ കേന്ദ്രകഥാപാത്രമായ ബാർബർതൊഴിലാളിയെ അവതരിപ്പിക്കുന്നത്‌. പഴവീട്‌ സന്തോഷ്‌, കലവൂർ ബിസി, രഞ്ജിത്ത്‌ വൈക്കം, വേണു, സജി, ലതികാ വേണു, പ്രിയ, അനൂപ്‌ തടത്തിൽ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും. വിജയൻ കടമ്പേരിയാണ്‌ രംഗപടം. രാധാകൃഷ്‌ണൻ കുന്നുംപുറം ഗാനരചനയും അനിൽ മാള സംഗീതവും നിർവഹിക്കും. നവംബർ ആദ്യവാരം അടൂർ ഗോപാലകൃഷ്ണൻ തൃശൂരിൽ നാടകം ഉദ്‌ഘാടനംചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top