23 December Monday

ഇനി കുടിശ്ശികയില്ല ; പട്ടികജാതി വിദ്യാർഥികളുടെ ഉന്നതപഠനം : 
60 കോടി അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024


തിരുവനന്തപുരം
പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികളുടെ ഉന്നതപഠന സ്‌കോളർഷിപ്പിന് 60 കോടി രൂപകൂടി അനുവദിച്ചു. ഇതോടെ 2023-–-24 അധ്യയന വർഷം അപേക്ഷിച്ച 1,34,782  പേർക്കും സഹായം നൽകാനാകും. കുടിശ്ശികയടക്കം 270 കോടി രൂപയാണ്‌ ഈ വർഷം മാത്രം സർക്കാർ നൽകിയത്. 14,681  പട്ടികവർഗ അപേക്ഷകർക്കും പഠനസഹായം പൂർണമായും നൽകി.

2024-–-25 അധ്യയന വർഷത്തേക്കുള്ള അപേക്ഷ ഫെബ്രുവരി 28 വരെ ഇ ഗ്രാന്റ്‌സ്‌ പോർട്ടലിൽ നൽകാം. പട്ടികജാതി വിഭാഗത്തിൽ 303 കോടിയും  പട്ടികവർഗ വിഭാഗത്തിൽ 50 കോടിയുമാണ്‌  ചെലവ്‌ പ്രതീക്ഷിക്കുന്നത്. വരുമാന പരിധിയുടെ പേരിൽ പട്ടികജാതി വിഭാഗത്തിന് കേന്ദ്രം നിഷേധിച്ച തുകകൂടി ബജറ്റിൽ അധികമായി വകയിരുത്തിയാണ് കേരളം പഠനാനുകൂല്യം നൽകുന്നതെന്ന്  മന്ത്രി ഒ ആർ കേളു പ
റഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top