പിറവം
എറണാകുളം റോഡിൽ പാഴൂർമുതൽ പേപ്പതിവരെയുള്ള ഭാഗത്തെ അപകടകരമായ വളവുകളും കയറ്റിറക്കങ്ങളും ഒഴിവാക്കാനുള്ള പ്രാരംഭപഠനം പൂർത്തിയായി. പദ്ധതിരേഖ തയ്യാറാക്കാൻ സംസ്ഥാന സർക്കാർ ബജറ്റിൽ നാലുലക്ഷം രൂപ വകയിരുത്തിയിരുന്നു. തയ്യാറാക്കിയ നാല് അലൈൻമെന്റുകൾ സർവകക്ഷിയോഗം ചർച്ചചെയ്തു. സാങ്കേതികപ്രശ്നങ്ങൾ ഇല്ലാത്തതും വീടുകൾ ഉൾപ്പെടെ കെട്ടിടങ്ങൾ നഷ്ട്ടപ്പെടുന്നത് ഒഴിവാക്കിയുമുള്ള അലൈൻമെന്റിന് അംഗീകാരം നൽകാൻ യോഗം നിർദേശിച്ചു. അനൂപ് ജേക്കബ് എംഎൽഎ, വിവിധ കക്ഷിനേതാക്കളായ സോമൻ വല്ലയിൽ, അരുൺ കല്ലറക്കൽ, രാജു പാണാലിക്കൽ, സോജൻ ജോർജ്, സാജു ചേനാട്ട്, രാജു തെക്കൻ, സാബു ആലക്കൽ തുടങ്ങിയവർ പങ്കെടുത്തു. മൂന്നുമാസംകൊണ്ട് ഡിപിആർ പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..