23 November Saturday

ശബരിമലയിലേക്ക് ഓരോ മണിക്കൂറിലും ശരാശരിഎത്തുന്നത് 292 വാഹനങ്ങൾ

ശരൺ ചന്ദ്രൻUpdated: Friday Nov 22, 2024


ശബരിമല
തീർഥാടകരുമായി ശബരിമലയിലേക്ക് ഓരോ മണിക്കൂറിലും ശരാശരി എത്തുന്നത് മുന്നൂറോളം വാഹനങ്ങൾ. മോട്ടോർ വാഹന വകുപ്പ് എൻപിആർ ക്യാമറയിലൂടെ  ചാലക്കയത്ത് നടത്തുന്ന നിരീക്ഷണത്തിലാണ് വാഹനങ്ങളുടെ എണ്ണം കണക്കാക്കുന്നത്‌. നട തുറന്ന 15 മുതൽ 21ന് രാത്രി 12 വരെ 22,398 വാഹനങ്ങളാണ് എത്തിയത്. ഒരു മണിക്കൂറിൽ ശരാശരി 292 വാഹനങ്ങൾ. ബസ്‌ 6,830, കാർ 9,020, ഓട്ടോറിക്ഷ 409, മോട്ടോർ സൈക്കിൾ 375, ട്രക്ക്‌ 864, മറ്റ് വാഹനം 4,900 എന്നിങ്ങനെയാണ് കണക്ക്. 

മുൻ വർഷങ്ങളിൽ എത്തുന്ന വാഹനങ്ങളുടെ കണക്ക് മാത്രമാണ് എടുത്തിരുന്നത്. ഇക്കുറി മടങ്ങിപ്പോകുന്ന വാഹനങ്ങളും ഓട്ടോമാറ്റിക്‌ കൗണ്ടിങ്ങിന്റെ ഭാഗമായി എടുക്കുന്നുണ്ട്‌. അതിനാൽ എത്ര വാഹനങ്ങൾ പാർക്കിങ്ങിൽ ഉണ്ട്‌ എന്ന്‌ മനസ്സിലാക്കി  മുൻകരുതലുകൾ സ്വീകരിക്കാൻ കഴിയും. നിലയ്‌ക്കലിൽ ഇക്കുറി കൂടുതൽ പാർക്കിങ്‌ സൗകര്യങ്ങളായതോടെ പതിനായിരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയും. ഹൈക്കോടതിയുടെ അനുമതിയോടെ പമ്പാ ത്രിവേണി ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും പാർക്കിങ്‌ അനുവദിച്ചിട്ടുണ്ട്. ഫാസ്റ്റ്‌ ടാഗ്‌ സംവിധാനത്തിലൂടെയാണ്‌ പാർക്കിങും പാർക്കിങ്‌ ഫീസ്‌ ഈടാക്കുന്നതും. ഇതിനാൽ തീർഥാടകരിൽനിന്ന്‌ അമിതമായ തുക ഈടാക്കുന്നു എന്ന പരാതിയുമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top