23 December Monday

ദോഹ–-കൊച്ചി വിമാനത്തില്‍ 185 പ്രവാസികൾ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020


കൊച്ചി
ദോഹ–-കൊച്ചി വിമാനം വ്യാഴാഴ്ച 185 പ്രവാസികളുമായി കൊച്ചിയിലെത്തി. 79 പുരുഷന്മാരും 106  സ്ത്രീകളുമാണ് യാത്രക്കാർ. ഇതിൽ 10 വയസ്സിൽ താഴെയുള്ള 26 കുട്ടികളും 55 ഗർഭിണികളും എട്ട്‌ മുതിർന്ന പൗരന്മാരുമുണ്ട്‌. യാത്രക്കാരിൽ 55 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെന്ററുകളിലും 129 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. കോട്ടയം സ്വദേശിയായ ഒരാളെ എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും കണ്ണൂർ, എറണാകുളം സ്വദേശികളായ രണ്ടുപേരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എറണാകുളം ജില്ലക്കാരായ 36 യാത്രക്കാരാണ്‌ ഉണ്ടായിരുന്നത്. 15 പേർ പുരുഷന്മാരും 21 പേർ സ്ത്രീകളുമാണ്. 10 വയസ്സിൽ താഴെയുള്ള ഒമ്പതു കുട്ടികളും എട്ടു ഗർഭിണികളും ഉൾപ്പെടുന്നു. വിവിധ കോവിഡ് കെയർ സെന്ററുകളിൽ നാലുപേരെയും വീടുകളിൽ 31 പേരെയും നിരീക്ഷണത്തിലാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top