08 September Sunday

ഡെങ്കിപ്പനി വ്യാപനം ; നഗരസഭാ സൂപ്രണ്ട് ഓഫീസ് 
ഡിവൈഎഫ്ഐ ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024


കളമശേരി
കളമശേരിയിൽ ഡെങ്കിപ്പനി വ്യാപിക്കുമ്പോഴും നഗരസഭാധികൃതർ നിസ്സംഗത തുടരുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കളമശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു. ഇരുനൂറോളം പേർക്ക് ഡെങ്കിപ്പനി ബാധിക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിരോധനടപടികൾ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഓഫീസ് ഉപരോധിച്ചത്.

ബ്ലോക്ക് പ്രസിഡന്റ്‌ എ കെ സിബിൻ, സെക്രട്ടറി അമൽ ജോസ്, ട്രഷറർ റഫീഖ്‌ ബക്കർ, ബാലു രവീന്ദ്രൻ, സി എ അജീഷ്, അമൽദേവ്, പി എസ് നിഖിൽ തുടങ്ങിയവർ നേതൃത്വം നൽകി. കളമശേരി പൊലീസ്‌ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top