23 December Monday

കോ–വർക്കിങ്‌ സ്‌പേസ്‌ ; ഇൻഫോപാർക്ക്‌ നൽകും, ഓഫീസ്‌ സൗകര്യം

ശ്രീരാജ്‌ ഓണക്കൂർUpdated: Tuesday Jul 23, 2024


കൊച്ചി
കേരളത്തിൽ സ്വന്തമായി കെട്ടിടമില്ലാത്ത ബഹുരാഷ്‌ട്ര കമ്പനികൾക്ക്‌ ഓഫീസ്‌ ഇടമൊരുക്കി ഇൻഫോപാർക്ക്‌. എറണാകുളം സൗത്ത്‌ മെട്രോ സ്‌റ്റേഷൻ കെട്ടിടത്തിൽ ‘കോ–-വർക്കിങ്‌ സ്‌പേസ്‌’ മാതൃകയിലാണ്‌ കമ്പനികൾക്ക്‌ ഓഫീസ്‌ സൗകര്യം ഒരുക്കുന്നത്‌. ആദ്യഘട്ടം 450 പേർക്ക്‌ ജോലി ചെയ്യാനുള്ള സൗകര്യമാണ്‌ ഒരുക്കുക.
അതിവേഗ ഇന്റർനെറ്റ്‌ സൗകര്യവും 45,000 ചതുരശ്രയടിയിൽ ഓഫീസും  ലഭ്യമാക്കും. ഇന്റീരിയർ ജോലികൾ നടക്കുകയാണ്‌. 11 കോടിരൂപയാണ്‌ പദ്ധതിച്ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. കോ–-വർക്കിങ്‌ സ്‌പേസ്‌ ദാതാക്കളായ ബംഗളൂരുവിലെ ‘വി വർക്ക്‌’ മൊഡലിൽ മൾട്ടി ട്രാൻസ്‌പോർട്ട്‌ ഇന്റഗ്രേറ്റഡ്‌ കോ–-വർക്കിങ്‌ മാതൃകയിലാണ്‌ സൗകര്യങ്ങൾ.

തടസ്സമില്ലാത്ത വൈദ്യുതി, അതിവേഗ ഇന്റർനെറ്റ്‌ സൗകര്യം, ഡിസ്‌കഷൻ മുറികൾ, കോൺഫറൻസ് റൂം, സെമിനാർ ഹാൾ, കഫെറ്റീരിയ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും ഉണ്ടാകും. ആവശ്യമെങ്കിൽ കമ്പനികൾ നിർദേശിക്കുന്ന രീതിയിൽ സൗകര്യങ്ങൾ ഒരുക്കിനൽകും. ഓരോ സീറ്റിനുമാണ്‌ നിശ്ചിതനിരക്ക് ഈടാക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top