കൊച്ചി
കോട്ടയം–-രാമപുരം നാലമ്പലയാത്ര സര്‍വീസിലൂടെ രണ്ടുവർഷങ്ങളിലായി കെഎസ്ആര്‍ടിസിയുടെ വരുമാനം അരക്കോടി രൂപ. പതിനായിരത്തിലധികം തീർഥാടകരാണ് രണ്ടുവർഷങ്ങളിലായി കെഎസ്‌ആർടിസിയിൽ നാലമ്പലയാത്ര ചെയ്‌തത്. രണ്ടു ഡിപ്പോകളിൽനിന്നായി ദിവസേന ആറു ട്രിപ്പുകൾ 2023ൽ നടത്തി. ആകെ 70 ട്രിപ്പുകളിലായി 3069 പേര്‍ നാലമ്പല സര്‍വീസ് ഉപയോഗപ്പെടുത്തി. 2024ൽ കർക്കടകത്തിലെ തീർഥാടന സര്‍വീസ് അവസാനിക്കുമ്പോൾ 172 ട്രിപ്പുകളിലായി 7399 പേര്‍ കെഎസ്‌ആർടിസി സേവനം ഉപയോഗപ്പെടുത്തി. വൈക്കം, വെഞ്ഞാറമൂട്, മാവേലിക്കര ഡിപ്പോകളിൽനിന്നാണ് യഥാക്രമം കൂടുതൽ സര്‍വീസുകള്‍ രാമപുരത്തേക്ക് എത്തിയത്. രാമപുരം നാലമ്പലയാത്രയുടെ ഏകോപനച്ചുമതല ബജറ്റ് ടൂറിസം കോട്ടയം, -എറണാകുളം ജില്ലാ കോ–--ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകത്തിനായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..