03 November Sunday
തിരുവനന്തപുരം ഐ ടി പാർക്കിൽ

“സ്റ്റാൻഡ് അപ്പ്‌ ഫോർ വുമൺ“ മുദ്രാവാക്യവുമായി ഐടി ജീവക്കാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

 തിരുവനന്തപുരം> കൊൽക്കത്തയിലെ ആർജി കാർ ആശുപത്രിയിൽ പി ജി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധത്തിൽ അണിചേർന്ന് ഐടി ജീവക്കാർ. നീതിക്കായുള്ള പോരാട്ടത്തിൽ പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം ടെക്നോപാർക്കിൽ ജീവനക്കാർ ഒരുമിച്ച് രംഗത്തെത്തി. ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത അമർഷവും പ്രതിഷേധവും രേഖപ്പെടുത്തി.

 പ്രതിധ്വനി വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ  ഓഗസ്റ്റ് 21 ന് ആയിരുന്നു സ്റ്റാൻഡ് അപ്പ്‌ ഫോർ വുമൺ എന്ന പേരിൽ പ്രതിഷേധ സായാഹ്നം. ഫേസ് വൺ ക്യാമ്പസിന് മുന്നിൽ സംവിധായിക വിധു വിൻസെന്റ് പ്രതിഷേധ ജ്വാലയ്ക്ക് തുടക്കമിട്ടു.  

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി റെസിഡന്റ് ഡോക്ടർ ഡോ. നീതു സംസാരിച്ചു. സുരക്ഷിത തൊഴിലിടത്തിനായും സുരക്ഷിത സമൂഹത്തിനായും "സ്ത്രീകളോടൊപ്പം നിലകൊള്ളും" എന്ന പ്രതിജ്ഞ കൈക്കൊണ്ടു.

ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി വനിതാ ഫോറം പ്രതിനിധികൾ അഞ്ജു ഡേവിഡ്, ശ്രീനി ഡോണി, സന്ധ്യ എ, റോഷിൻ എയ്ഞ്ചൽ, പ്രശാന്തി പി എസ് എന്നിവർ നേതൃത്വം നൽകി. ജീവക്കാർ ഒത്തു ചേർന്ന് മെഴുകു തിരി തെളിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top