23 December Monday

എഐവൈഎഫ് നേതാവിനെതിരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

പൊന്നാനി : ലഹരി വിൽപ്പന സംഘങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകിയ എഐവൈഎഫ് നേതാവിനെതിരെ ആക്രമണം. ജില്ലാ കമ്മിറ്റി അംഗം എം മാജിദിന് നേരെയാണ് അക്രമം. മുഖത്തും കയ്യിനും കാലിനും പരിക്കേറ്റ മാജിദിനെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളി രാത്രി ഒൻപതരയോടെ നിളയോരപാതയിൽ വെച്ചാണ് സംഭവം. നിളയോരപാത കേന്ദ്രികരിച്ച് ലഹരി മാഫിയ സംഘങ്ങൾ പിടിമുറുക്കുന്നതായും നടപടി ആവശ്യപ്പെട്ടും മാജിദ് പൊന്നാനി പൊലീസിൽ പരാതി നൽകിയിരുന്നു.

നിളയോരപാതയിൽ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുന്നതിനിടെ ഒരു സംഘം ആളുകൾ വന്ന് മർദിക്കുകയായിരുന്നു എന്നും ലഹരി മാഫിയ സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്നും മാജിദ് പറഞ്ഞു. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top