24 November Sunday

ഹൈക്കോടതിയുടെ ഏത്‌ 
നിർദേശവും ഏറ്റെടുക്കും : അഡ്വ. പി സതീദേവി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024


കോഴിക്കോട്‌
ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പരിശോധിച്ച്‌ ഹൈക്കോടതി മുന്നോട്ടുവയ്‌ക്കുന്ന ഏത്‌ നിർദേശവും വനിതാ കമീഷൻ ഏറ്റെടുത്ത്‌ നടപ്പാക്കുമെന്ന്‌ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി  മാധ്യമങ്ങളോട്‌ പറഞ്ഞു.

റിപ്പോർട്ടിൻമേൽ സ്വമേധയാ കേസെടുക്കാനാവില്ല.  ക്രിമിനൽ ചട്ടപ്രകാരം ഇരയുടെ മൊഴി ഉണ്ടെങ്കിലേ കേസെടുക്കാനാവൂ. റിപ്പോർട്ടിൽ  പോക്‌സോ കേസ്‌ വരുന്നുണ്ടോ എന്ന്‌ അറിയില്ല. അത്‌ ഹൈക്കോടതി പരിശോധിക്കുമല്ലോ. അങ്ങനെ വിവരം ലഭിക്കുമ്പോൾ തീർച്ചയായിട്ടും അന്വേഷിക്കും. രാജ്യത്തെ സിനിമാ മേഖലയുടെ ചരിത്രത്തിൽ ആദ്യമായാണ്‌  പ്രശ്‌നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കുന്നത്‌. സർക്കാർ കാര്യക്ഷമമായി ഇടപെട്ടു എന്നതിന്റെ അടയാളമാണിതെന്നും അവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top