22 December Sunday

സിനിമയുടെ സാങ്കേതികരംഗത്തും കൂടുതൽ വനിതകൾ ; പരിശീലനം നൽകാൻ സർക്കാർ

സുനീഷ്‌ ജോUpdated: Monday Sep 23, 2024


തിരുവനന്തപുരം
സിനിമാനിർമാണവുമായി ബന്ധപ്പെട്ട്‌ സാങ്കേതികമേഖലയിൽ   വനിതാപ്രാതിനിധ്യം ഉറപ്പാക്കാൻ സംസ്ഥാനസർക്കാർ.  തെരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക്‌ സാങ്കേതിക പരിജ്ഞാനം നൽകി, സ്‌റ്റൈപെൻഡോടുകൂടി പരിശീലനമൊരുക്കും. ആദ്യഘട്ടത്തിൽ 10 മുതൽ 15 പേരെയാണ്‌ തെരഞ്ഞെടുക്കുക. രണ്ടാംഘട്ട ശിൽപ്പശാല 27 മുതൽ 29വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കും. ചലച്ചിത്ര അക്കാദമിക്കാണ്‌ പരിശീലനച്ചുമതല.  

പ്രൊഡക്‌ഷൻ മാനേജ്‌മെന്റ്‌, ലൈറ്റിങ്‌, ആർട്ട്‌ ആൻഡ്‌ ഡിസൈൻ, വസ്‌ത്രാലങ്കാരം, മേക്കപ്പ്‌, പോസ്‌റ്റ്‌ പ്രൊഡക്‌ഷൻ സൂപ്പർവിഷൻ, മാർക്കറ്റിങ്‌ ആൻഡ്‌ പബ്ലിസിറ്റി എന്നീ ഏഴുമേഖലയിലാണ്‌ പരിശീലനം .  ആദ്യഘട്ടത്തിൽ 180 പേരെ കണ്ടെത്തിയിരുന്നു.

പരിശീലനം പൂർത്തിയാൽ സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുമായി ചേർന്ന്‌ അവസരം നൽകും.  ചലച്ചിത്ര വികസനകോർപറേഷൻ നിർമിക്കുന്ന സിനിമകളിലേക്ക്‌ ഇവരുടെ പേര്‌ അടങ്ങുന്ന പാനലുകളും അവതരിപ്പിക്കും.  കൃത്യമായ വേതന ഘടനയുണ്ടാകും. വനിതകൾക്കും എസ്‌സി, എസ്‌ടി വിഭാഗങ്ങളിലെ കഴിവുള്ളവർക്കും സിനിമയെടുക്കാൻ ഒന്നരക്കോടി വീതംനൽകുന്ന പദ്ധതിയാണ്‌ ചലച്ചിത്ര വികസന  കോർപറേഷൻ  നടപ്പാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top