25 November Monday

നിക്ഷേപത്തട്ടിപ്പ്‌: കോൺഗ്രസ്‌ 
നേതാവിനെതിരെ ഇഡി അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024


തൃശൂർ
കെപിസിസി സെക്രട്ടറിയായിരുന്ന സി എസ്‌ ശ്രീനിവാസൻ മുഖ്യപ്രതിയായ കോടികളുടെ നിക്ഷേപത്തട്ടിപ്പുകേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ മൊഴി തിങ്കൾ രാവിലെ 10.30ന്‌ കൊച്ചി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ ഓഫീസിൽ രേഖപ്പെടുത്തും. പ്രതികളെയും ഇഡി ചോദ്യം ചെയ്യും. കേസിൽ തൃശൂർ സിറ്റി ക്രൈംബ്രാഞ്ച്‌  അന്വേഷണം ഏറ്റെടുത്ത്‌ നാല്‌ പ്രതികളെ അറസ്റ്റുചെയ്തു. പൊലീസ്‌ എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ്‌ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇഡി അന്വേഷണം ആരംഭിച്ചത്‌. 

തൃശൂർ ചക്കാമുക്ക് ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ്‌ സ്ഥാപനത്തിന്റെ പേരിൽ 14 കോടിയിലധികം നിക്ഷേപം സ്വീകരിച്ച്‌   തിരിച്ചുനൽകാതെ നിക്ഷേപകരെ വഞ്ചിച്ചെന്നാണ്‌ കേസ്‌.  തൃശൂർ വെസ്റ്റ്  സ്റ്റേഷനിൽ 50 കേസുകളാണ് നിലവിലുള്ളത്. നൂറോളം പരാതികളുണ്ട്‌. 
       തൃശൂർ റൂറൽ ജില്ലയിലെ ചേർപ്പ്, ഗുരുവായൂർ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, ആലത്തൂർ, വടക്കഞ്ചേരി സ്‌റ്റേഷനുകളിലും മലപ്പുറം ജില്ലയിലും കേസുകളുണ്ട്‌. കേസിൽ നേരത്തേ അറസ്റ്റിലായ സി എസ്‌ ശ്രീനിവാസൻ, പ്രവാസി വ്യവസായി സുന്ദർ മേനോൻ, പുതൂർക്കര  സ്വദേശി ബിജു മണികണ്ഠൻ, അനിൽകുമാർ എന്നിവർ റിമാൻഡിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top