23 September Monday

അതിജീവനക്കരുത്തുണ്ട്‌ കൂട്ടിന്‌, ശാരികയുടെ
യാത്ര ഇനി ആർഎംഎസിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024


തിരുവനന്തപുരം
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തിയ ആദ്യമലയാളി ശാരിക ഇനി റെയിൽവേ മാനേജ്മെന്റ്‌ സർവീസിന്റെ ഭാഗം. ആർഎംഎസിലേക്കുള്ള നിയമന ഉത്തരവ്‌ പേഴ്‌സണൽ മന്ത്രാലയം കഴിഞ്ഞ ദിവസം നൽകി.

വടകര കീഴരിയൂർ എരേമ്മൻകണ്ടി ശശിയുടെയും രാഖിയുടെയും മകളായ എ കെ ശാരികയെ സെറിബ്രൽ പാൾസി ജന്മനാ ബാധിച്ചിരുന്നു. രോഗബാധിതയായ ശാരിക ചക്രക്കസേരയിലിരുന്നാണ്‌ സ്വപ്‌നങ്ങളിലേക്ക്‌ യാത്ര ചെയ്‌തത്‌. ഇടതുകൈയിലെ മൂന്ന് വിരലുകളേ ചലിപ്പിക്കാനാകൂ. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമിയുടെ സ്ഥാപകൻ ഡോ. ജോബിൻ എസ് കൊട്ടാരം ആരംഭിച്ച ‘പ്രൊജക്റ്റ്‌ ചിത്രശലഭം’ പരിശീലന പദ്ധതിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്‌ ശാരികയുടെ ജീവിതം പുതിയ വഴിയിലേക്ക്‌ തിരിഞ്ഞത്‌.

കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ  922–-ാം റാങ്കായിരുന്നു. പ്രതിസന്ധികളോടും ജീവിതാവസ്ഥകളോടും പടവെട്ടി ശാരിക റെയിൽവേ മാനേജ്‌മെന്റ്‌ സർവീസിനൊപ്പം യാത്ര തുടങ്ങുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top