23 December Monday

അന്നയുടെ കുടുംബത്തിന്‌ 
പിന്തുണയുമായി നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024


കൊച്ചി
അധിക ജോലിസമ്മർദത്തെ തുടർന്ന്‌ മരിച്ചതെന്ന്‌ കരുതുന്ന അന്ന സെബാസ്റ്റ്യന്റെ വീട്‌ സിഐടിയു, വർക്കിങ് വിമൻ കോ–-ഓർഡിനേഷൻ, മഹിളാ അസോസിയേഷൻ നേതാക്കൾ സന്ദർശിച്ചു.

സിഐടിയു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ജെ മേഴ്‌സിക്കുട്ടി അമ്മ, സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌, മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത, വർക്കിങ് വിമൻ കോ–-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന കൺവീനർ സുനിത കുര്യൻ, എ പി ലൗലി, ടി വി സൂസൻ, സനം പി തോപ്പിൽ, പുഷ്‌പ ദാസ്‌ എന്നിവർ അന്നയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. എല്ലാ പിന്തുണയും നേതാക്കൾ ഉറപ്പുനൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top