30 December Monday

ആലങ്ങാടൻ ശർക്കര നിർമാണ–
വിതരണ യൂണിറ്റ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024


ആലങ്ങാട്
നാലുപതിറ്റാണ്ടിനുശേഷം ആലങ്ങാടൻ ശർക്കരയുടെ തിരിച്ചുവരവിന് വഴിയൊരുക്കി ആലങ്ങാട് സഹകരണ ബാങ്കിൽ നിർമാണ–-വിതരണ യൂണിറ്റ് തുടങ്ങി. വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ്‌ സി എസ് ദിലീപ്കുമാർ അധ്യക്ഷനായി. ഡോ. ഷിനോജ് സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യ തോമസ്, പഞ്ചായത്ത് പ്രസിഡന്റ്‌ പി എം മനാഫ്, ലത പുരുഷൻ, കെ വി രവീന്ദ്രൻ, ജോസ്സാൽ ഫ്രാൻസിസ് തോപ്പിൽ, ഇന്ദു പി നായർ, സി ജെ അജീഷ് ബാലു, മാണി വിതയത്തിൽ, എം കെ ബാബു, എം പി വിജയൻ, കെ ബി ജയപ്രകാശ് എന്നിവർ സംസാരിച്ചു.

ഐസിഎആറിന്റെ നേതൃത്വത്തിലുള്ള കൃഷിവിജ്ഞാൻകേന്ദ്രയുടെ (കെവികെ) സഹായത്തോടെയാണ് ശർക്കരനിർമാണ യന്ത്രം സ്ഥാപിച്ചത്. കരിമ്പുകൃഷി വ്യാപനത്തിനും കെവികെ ഇടപെടലുകൾ നടത്തി. മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ കളമശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന കൃഷിക്കൊപ്പം കളമശേരി പദ്ധതിയാണ് ആലങ്ങാടൻ ശർക്കരയുടെ ഉൽപ്പാദനം തുടങ്ങാൻ ആലങ്ങാട് സഹകരണ ബാങ്കിന് കരുത്തായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top