26 December Thursday

എ എം ചാക്കോയ്ക്ക് നാടിന്റെ അന്തിമോപചാരം ; സംസ്കാരം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023


പിറവം
സിപിഐ എം കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി എ എം ചാക്കോയ്ക്ക് നാടിന്റെ  നാനാതുറകളിലുള്ളവര്‍ അന്തിമോപചാരം അർപ്പിച്ചു. കൂത്താട്ടുകുളത്തിന്റെ ജനകീയ നേതാവായിരുന്ന എ എം ചാക്കോയുടെ വേർപാടിന്റെ ഞെട്ടലിലാണ് നാട്. ജനപ്രതിനിധിയായിരിക്കെ ജനകീയപ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിലും പ്രക്ഷോഭങ്ങൾ നയിച്ച് വിജയത്തിലെത്തിക്കുന്നതിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.

ടി എം ജേക്കബ് എംഎൽഎയും മന്ത്രിയുമായിരുന്ന കാലഘട്ടത്തിൽ ശക്തമായ നിലപാടിലൂ ടെ പ്രതിരോധം തീർത്ത രാഷ്ട്രീയപോരാളിയായിരുന്നു എ എം സി എന്നറിയപ്പെട്ടിരുന്ന എ എം ചാക്കോ. ടി എം ജേക്കബ് ഓണക്കൂറിലെ തൊടുവാക്കുഴിയിൽ ആക്രമിക്കപ്പെട്ടതായുള്ള കള്ളക്കേസും തുടർന്നുണ്ടായ സംഭവങ്ങളും ഏറെ കോളിളക്കമുണ്ടാക്കി. 2007ൽ ജില്ലാപഞ്ചായത്ത്‌ അംഗമായിരിക്കെ സൈമൺ ബ്രിട്ടോയ്‌ക്കൊപ്പം സംസ്ഥാനത്തെ റിസോഴ്സ് അധ്യാപകരെ സംഘടിപ്പിച്ച് സംഘടനയുണ്ടാക്കാൻ സിപിഐ എം ചുമതലപ്പെടുത്തിയതും ഇദ്ദേഹത്തെയായിരുന്നു. പാമ്പാക്കുട പഞ്ചായത്ത് മന്ദിരത്തിൽ ഞായർ ഉച്ചയോടെ മൃതദേഹം എത്തിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി കോട്ടമുറിക്കൽ, സി എം ദിനേശ്‌മണി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ആർ മുരളീധരൻ, എം സി സുരേന്ദ്രൻ, സി ബി ദേവദർശനൻ, പുഷ്പ ദാസ്, ആര്‍ അനില്‍കുമാര്‍, ടി സി ഷിബു, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌, ഏരിയ സെക്രട്ടറി പി ബി രതീഷ്, എംഎല്‍എമാരായ ആന്റണി ജോണ്‍, അനൂപ് ജേക്കബ് തോമസ്, ചാഴികാടൻ എംപി, എം ജെ ജേക്കബ്  സിപിഐ എംജില്ലാ കമ്മിറ്റി അംഗങ്ങൾ, വിവിധ ഏരിയ സെക്രട്ടറിമാർ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനി വൈകിട്ട്‌ നാലോടെയായിരുന്നു അന്ത്യം. സംസ്കാരം തിങ്കൾ പകൽ രണ്ടിന് ഓണക്കൂർ സെഹിയോൻ പള്ളി സെമിത്തേരിയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top