26 December Thursday

വടകരയിലെ വനിതാ വ്യവസായകേന്ദ്രം നവീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023


കൂത്താട്ടുകുളം
ഒലിയപ്പുറം വടകരയിൽ, നവീകരിച്ച വനിതാ വ്യവസായകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ആറാംവാർഡിൽ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി 1999ൽ നിർമിച്ച വനിതാ വ്യവസായകേന്ദ്രം തിരുമാറാടി പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിച്ചത്. തയ്യൽ യൂണിറ്റും ബുക്ക് ബൈൻഡിങ് യൂണിറ്റും ഇവിടെ പ്രവര്‍ത്തിക്കും.

പഞ്ചായത്ത് പ്രസിഡന്റ്‌ സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ അനിത ബേബി അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ എം എം ജോർജ്, സാജു ജോൺ, രമ മുരളീധരകൈമൾ, നെവിൻ ജോർജ്, സി വി ജോയി, രാധ വാസു, സി എം വാസു, ബിനോയ് ആഗസ്റ്റിൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top