22 December Sunday

രജിസ്റ്റർ വിവാഹത്തിന്‌ ഫോട്ടോ പതിപ്പിച്ച സർട്ടിഫിക്കറ്റ്‌ ; ചിട്ടി രജിസ്‌ട്രേഷനും ഓൺലൈനാകും

വി എസ്‌ വിഷ്‌ണുപ്രസാദ്‌Updated: Wednesday Oct 23, 2024


തിരുവനന്തപുരം
സബ്‌ രജിസ്‌ട്രാർ ഓഫീസിൽ അപേക്ഷ നൽകി വിവാഹം കഴിക്കുന്നവർക്ക്‌ ഫോട്ടോ പതിപ്പിച്ച സർട്ടിഫിക്കറ്റ്‌ നൽകാൻ ചട്ടം ഭേദഗതി ചെയ്യുമെന്ന്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി  .

നിലവിൽ 50 രൂപയുടെ മുദ്രപ്പത്രത്തിലാണ്‌ രജിസ്റ്റർ വിവാഹിതർക്ക്‌ സർടിഫിക്കറ്റ്‌ നൽകുന്നത്‌. ഇതിൽ വധൂവരൻമാരുടെ ചിത്രം ഇല്ലാത്തത്‌ വിദേശരാജ്യങ്ങളിൽ പോകുന്നവർക്കുംമറ്റും ബുദ്ധിമുട്ടുണ്ടാകുന്നു. ഇത്‌ പരിഹരിക്കാനാണ്‌   വിവാഹ സർടിഫിക്കറ്റും സ്മാർട്ട്‌ ആക്കുന്നത്‌.

രജിസ്റ്റർ വിവാഹത്തിനുള്ള അപേക്ഷ നേരത്തേ ഓൺലൈനാക്കിയിട്ടുണ്ട്‌. സബ്‌ രജിസ്‌ട്രാർ വീട്ടിലെത്തി വിവാഹം രജിസ്റ്റർ ചെയ്യുന്ന പദ്ധതിക്കും തുടക്കമായി.  
രജിസ്‌ട്രേഷൻ ആവശ്യങ്ങൾക്ക്‌  വിരലിൽ മഷിപുരട്ടുന്നതിനുപകരം ‘ഡിജിറ്റൽ ഓഥന്റിഫിക്കേഷൻ’ നടപ്പാക്കും. 

കമ്പനികൾ നടത്തുന്ന ചിട്ടിയുടെ രജിസ്‌ട്രേഷനും ഓൺലൈനാക്കും. ആധാരങ്ങളുടെ പകർപ്പ്‌, ബാധ്യതാ സർട്ടിഫിക്കറ്റ് തുടങ്ങിയവ നൽകുന്നതും ഓൺലൈൻ വഴി ആക്കിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top