കൊച്ചി
സ്‌ത്രീകളുടെ സ്വയംതൊഴിൽ നൈപുണ്യ വികസനത്തിനായി പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച കോൺക്ലേവ് വ്യവസായമന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്‌തു. സ്കില്ലിങ് കമ്പനിയായ ഇഎംഇയുടെ സഹകരണത്തോടെ നടപ്പാക്കുന്ന എനെർജി വിദ്യ സ്റ്റാറ്റ്യൂട്ടറി ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിച്ചത്.
അക്കൗണ്ടിങ്, ഫിനാൻസ്, ടാക്സേഷൻ തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയിലാദ്യമായി സിമുലേറ്റഡ് ആൻഡ് ഇന്ററാക്ടീവ് ലേണിങ് ടെക്നോളജി വികസിപ്പിച്ചെടുത്ത എനെർജിയുടെ സ്റ്റാറ്റ്യൂട്ടറി ലിറ്ററസി പ്രോഗ്രാമും മറ്റനവധി സ്‌കിൽ പ്രോഗ്രാമുകളുമാണ് റൂട്രോണിക്സിന്റെ പരിശീലനകേന്ദ്രങ്ങളിലൂടെ പഠിതാക്കളിലേക്ക് എത്തുന്നത്.
റൂട്രോണിക്സിന്റെ കീഴിലുള്ള ഇരുനൂറോളം അംഗീകൃത ട്രെയിനിങ് സെന്ററുകളുടെ ഡയറക്ടർമാർ പങ്കെടുത്തു. മികച്ച ട്രെയിനിങ് സെന്ററുകൾക്കുള്ള പുരസ്‌കാരം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ സമ്മാനിച്ചു. റൂട്രോണിക്‌സ് ചെയർമാൻ ഡി വിജയൻപിള്ള അധ്യക്ഷനായി. എംഡി ഡോ. കെ എ രതീഷ്, ഇഎംഇ എംഡി സഹദ് എ കരീം, എനെർജി സ്റ്റാറ്റ്യൂട്ടറി ലിറ്ററസി പ്രോഗ്രാം വൈസ് പ്രസിഡന്റ് ജോണി ജോസഫ്, സി എൻ സുഭദ്ര, എസ് മോഹൻലാൽ, എസ് ഗീതാകുമാരി, സി കെ ഉദയൻ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..