30 December Monday

സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024


കൊച്ചി
നവംബർ 15മുതൽ 18വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐടി, പ്രവൃത്തി പരിചയം എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളിലായാണ് മത്സരം.

എച്ച്‌എസ്, എച്ച്‌എസ്‌എസ്, വിഎച്ച്‌എസ്‌എസ് വിഭാഗങ്ങളിലായി 10,000- മത്സരാർഥികൾ 180 ഇനങ്ങളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കും. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വൊക്കേഷണൽ എക്സ്പോയും കരിയർഫെസ്റ്റും ഒരുക്കിയിട്ടുണ്ട്‌.

ജനുവരി നാലുമുതൽ എട്ടുവരെ തിരുവനന്തപുരത്താണ്‌ സംസ്ഥാന സ്കൂൾ കലോത്സവം. ജനുവരി നാലിന് രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതാദ്യമായി തദ്ദേശീയ കലാരൂപങ്ങൾകൂടി മത്സര ഇനമാണ്‌. 249 ഇനങ്ങളിലായി 15,000 കുട്ടികൾ പങ്കെടുക്കും. ഗൾഫ് മേഖലയിലെ കേരള സിലബസ്‌ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കും പങ്കെടുക്കാമെന്നത്‌  ഇത്തവണത്തെ സവിശേഷതയാണ്‌.പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്‌ ഷാനവാസ്‌, എഡിപിഐ സി എ സന്തോഷ്‌, അഡീഷണൽ ഡയറക്ടർ (എസ്‌എസ്‌കെ) എം കെ ഷൈൻമോൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top