തിരുവനന്തപുരം
ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് മാറ്റമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ നിഷേധിച്ച് രാജ്‌ഭവൻ വൃത്തങ്ങൾ. അത്തരത്തിൽ ഒരു സൂചനയും കേന്ദ്രത്തിൽനിന്നുണ്ടായിട്ടില്ല. മാസങ്ങൾ കഴിഞ്ഞുവരുന്ന പരിപാടികളും ഗവർണർ ഏൽക്കുന്നുണ്ട്. ഡിസംബർവരെയുള്ള പരിപാടികൾ ആയിക്കഴിഞ്ഞു. സെപ്തംബറിൽ അഞ്ചുവർഷം പൂർത്തിയായെങ്കിലും അടുത്ത ഗവർണർ ചുമതലയേൽക്കുംവരെ ഗവർണറായി തുടരാം. തൽക്കാലം മാറ്റില്ലെന്ന ഉറപ്പ് ഉന്നത കേന്ദ്രങ്ങളിൽനിന്ന് ലഭിച്ചതായും പറയുന്നു.
ജമ്മു കശ്‌മീർ, ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക, ഹരിയാന, ഗോവ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്‌എന്നിവിടങ്ങളിലെ ഗവർണർമാരെയും മാറ്റാനും നീക്കമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരാണ് അന്തിമ തീരുമാനമെടുക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..