ആലപ്പുഴ
സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും അമേരിക്കൻ മോഡൽ ഭരണക്രമത്തിനുമെതിരെ ഐക്യകേരള കാഹളമുയർത്തി ദിവാൻ സി പി രാമസ്വാമിക്കെതിരെ തൊഴിലാളിവർഗം ഐതിഹാസികമായി പോരാടി ജീവരക്തംചൊരിഞ്ഞ പുന്നപ്രയിലെ സമരസ്‌മരണയ്‌ക്ക് ബുധനാഴ്‌ച 78 ആണ്ട്. പിറന്നനാട്ടിൽ മനുഷ്യനായി ജീവിക്കാനും പൗരാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി യന്ത്രത്തോക്കുകൾക്കു മുന്നിൽ അടരാടിയ പുന്നപ്രയിലെ ധീരദേശാഭിമാനികൾക്ക് നാട് ബുധനാഴ്‌ച പ്രണാമമർപ്പിക്കും.
സമരഭൂമിയിലെ ബലികുടീരത്തിൽ പകൽ 11ന് പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും നടക്കും. പകൽ മൂന്നിന് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ദീപശിഖാ റിലേ ആരംഭിക്കും. വൈകിട്ട് ആറിന് ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും അനുസ്‌മരണ സമ്മേളനം ചേരും. 25ന് മേനാശേരിയിലും 26ന് മാരാരിക്കുളത്തും പുഷ്‌പാർച്ചനയും സമ്മേളനവും നടക്കും. 27ന് വയലാർ ദിനത്തിൽ ദീപശിഖാ റിലേ, പുഷ്‌പാർച്ചന, പൊതുസമ്മേളനം എന്നിവ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..