ആലുവ
ആലുവ–-പെരുമ്പാവൂർ ദേശസാൽകൃത റോഡിന്റെ ഒന്നാംഘട്ടം ടാറിങ് പൂർത്തിയായി. പെരുമ്പാവൂർമുതൽ ചാലക്കൽ പകലോമറ്റംവരെയുള്ള ഭാഗം മാസങ്ങൾക്കുമുമ്പേ പൂർത്തിയായിരുന്നു. പകലോമറ്റംമുതൽ തോട്ടുമുഖംവരെയുള്ള ഭാഗങ്ങളിൽ ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നടക്കുന്നതിനാൽ ടാറിങ് നീണ്ടുപോകുകയായിരുന്നു.
റോഡിനുവേണ്ടി ഫണ്ട് അനുവദിച്ചെങ്കിലും ജലജീവൻ പദ്ധതിക്കായി ജലഅതോറിറ്റി റോഡ് ഏറ്റെടുത്തു. ജലഅതോറിറ്റി ജോലികൾ നീണ്ടുപോയതിനാൽ ടാറിങ് നടത്താൻപറ്റാത്ത അവസ്ഥയായി. ആദ്യഘട്ട ടാറിങ് നടത്തിയ റോഡിനുമുകളിൽ രണ്ടാംഘട്ട ടാറിങ് നടത്താനുള്ളത് ഉടനെ പൂർത്തിയാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..