22 December Sunday

കൃഷിക്കായി ഡ്രോൺ പറത്തി 
വനിതകളും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024


കരുമാല്ലൂർ
കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി കളമശേരി നിയോജകമണ്ഡലത്തിന്‌ ലഭിച്ച കാർഷിക ഡ്രോൺ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയിൽ അംഗങ്ങളായ എറണാകുളം ജില്ലയിലെ നാല് വനിതകൾക്കാണ് ഡ്രോൺ ലൈസൻസും ഡ്രോണും ലഭിച്ചത്. എഫ്എസിടി മുൻകൈയെടുത്താണ് എം ആർ ബിന്ദു, അച്ചാമ്മ ഏലിയാസ്, ഷീബ എൽദോസ്, കെ എ മിനി എന്നിവർക്ക് ഡ്രോൺ നൽകിയത്. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീലത ലാലു അധ്യക്ഷയായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യ തോമസ് മുഖ്യപ്രഭാഷണവും ജില്ലാപഞ്ചായത്ത്‌ അംഗം കെ വി രവീന്ദ്രൻ മുഖ്യാതിഥിയുമായി. ജോർജ് മേനാച്ചേരി, ഡ്രോൺ പൈലറ്റ് സുധാദേവി, എൽസ ഗൈൽസ് എന്നിവർ സംസാരിച്ചു. പി എം മനാഫ്, സൈന ബാബു, കെ റെജീന, ഇന്ദു പി നായർ, വിജയൻ പള്ളിയാക്കൽ, വി എം ശശി എന്നിവർ സംബന്ധിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top