22 December Sunday

കുതിച്ച് കോതമംഗലം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

എസ് സജൽഖാൻ, ലോങ്ജമ്പ് സീനിയർബോയ്സ്, സെന്റ്
സ്റ്റീഫൻസ് എച്ച്എസ്എസ് കീരമ്പാറ

കോതമംഗലം
എതിരാളികളില്ലാതെ ജില്ലാ സ്‌കൂൾ കായികമേള കിരീടം ഇക്കുറിയും സ്വന്തമാക്കാൻ കോതമംഗലം. രണ്ടാംദിനം അവസാനിക്കുമ്പോൾ 12 സ്വർണംകൂടി നേടിയ കോതമംഗലം 231 പോയിന്റ് നേടി കിരീടം ഉറപ്പിച്ചു. ആകെ 26 സ്വർണം, 30 വെള്ളി, 12 വെങ്കലം. 10 സ്വർണവും ഒമ്പതുവീതം വെള്ളിയും വെങ്കലവുമായി രണ്ടാംസ്ഥാനത്തുള്ള അങ്കമാലിക്ക് 86 പോയിന്റ്‌. 50 പോയിന്റുളള പെരുമ്പാവൂർ ഉപജില്ല മൂന്നാംസ്ഥാനത്താണ്‌. 

സ്‌കൂളുകളുടെ പോരാട്ടത്തിൽ മാർബേസിൽ എച്ച്എസ്എസാണ്‌ ഒന്നാമത്‌, 132 പോയിന്റ്‌. കീരമ്പാറ സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസ്‌ 71 പോയിന്റുമായി രണ്ടാമതുണ്ട്‌. 14 സ്വർണവും 18 വെള്ളിയും രണ്ട്‌ വെങ്കലവുമാണ് മാർബേസിലിന്റെ താരങ്ങൾ നേടിയത്‌. സെന്റ് സ്റ്റീഫൻസിന് ഒമ്പത്‌ സ്വർണവും എട്ട്‌ വെള്ളിയും മൂന്ന്‌ വെങ്കലവുമുണ്ട്.
അങ്കമാലി മൂക്കന്നൂർ സേക്രഡ് ഹേർട്ട് ഓർഫനേജ് എച്ച്എസാണ് മൂന്നാംസ്ഥാനത്ത്. എട്ട്‌ സ്വർണവും അഞ്ചുവീതം വെള്ളിയും വെങ്കലവുമടക്കം 60 പോയിന്റ്. അവസാനദിനമായ ബുധനാഴ്‌ച 36 ഇനങ്ങളിൽ ഫൈനൽ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top